കായംകുളം: കേരളാ വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടുകൊണ്ടുള്ള ഉപവാസ സമരത്തിന്റെ ഭാഗമായി കായംകുളം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിമുതൽ 1 മണി വരെ കായംകുളം മുനിസിപ്പൽ ഓഫീസിന് മുന്നിൽ ഉപവാസ സമരം നടത്തും. പ്രസിഡന്റ് സിനിൽ സബാദ് അദ്ധ്യക്ഷത വഹിക്കും.