മുതുകുളം: അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തോടനുബന്ധിച്ച് കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ ദിനാഘോഷം നടത്തി. ബാങ്ക് അങ്കണത്തിൽ പ്രസിഡന്റ് അഡ്വ :എസ്. സുനിൽകുമാർ പതാകയുയർത്തി. സെക്രട്ടറി എം.യോഗി ഭാസ് സ്വാഗതം പറഞ്ഞു. മുതുകുളം കുമാരനാശാൻ മെമ്മോറിയൽ യു.പി.സ്കൂളിലെ നിർദ്ധന വിദ്യാർത്ഥിക്ക് സൗജന്യമായി.നൽകുന്ന മൊബൈൽ ഫോൺ സ്കൂൾ മാനേജർ അന്തകൃഷ്ണൻ ഏറ്റുവാങ്ങി.ബാങ്ക് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുടുബശ്രീ അയൽക്കൂട്ടങ്ങളുമായി ചേർന്നുള്ള കൃഷി നടത്തിപ്പിന്റെ ഉദ്ഘാടനവും നടന്നു. പച്ചക്കറിവിത്ത് സി.ഡി.എസ്.ചെയർപേഴ്സൺ എം.പി.സരസമ്മ ഏറ്റു വാങ്ങി.കേരളാ കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി. രാജീവൻ, കുമാരനാശാൻ മെമ്മോറിയൽ സ്കൂൾ മാനേജ്മെന്റ് പ്രതിനിധി തമ്പാൻ, കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്ക് 2166 ഭരണസമിതി അംഗങ്ങളായ ടി. രത്നകുമാർ, എം.രാജഗോപാൽ, ആർ.വിജയൻ കിഴക്കേവീട്ടിൽ,കെ.എസ്.ഷെല്ലി, കെ.പങ്കജാക്ഷൻ, ജി.യശോധരൻ, റ്റി.ചന്ദ്രിക,സ്വപ്നസരസൻ, സംഗീത ജയൻ , അസിസ്റ്റൻ്റ് സെക്രട്ടറി രമാഭായി, ബാങ്ക് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.