അമ്പലപ്പുഴ: സൗജന്യമായി മത്സ്യം വിതരണം ചെയ്ത് ഒരു കൂട്ടം യുവാക്കൾ. വളഞ്ഞവഴി എസ്.എൻ കവലയിലാണ് പ്രദേശവാസികളായ സമീർ, നിഹാസ്, നവാസ്, ഷമീർ, റഫീക്ക് എന്നിവർ ചേർന്ന് 100 കിലോ കൊഴുവ വാങ്ങി സൗജന്യമായി നാട്ടുകാർക്ക് നൽകിയത്. കൊവിഡ് കാലത്ത് പച്ചക്കറി, ഭക്ഷ്യധാന്യക്കിറ്റുകൾ നൽകുന്നത് പതിവാണെങ്കിലും പൊള്ളുന്ന വിലയുള്ള മീൻ ആരും വെറുതെ നൽകാറില്ല. ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടതിനെത്തുടർന്ന് വരുമാനത്തിനായി മീൻ കച്ചവടം ആരംഭിച്ചിരുന്നു ഈ ചെറുപ്പക്കാർ. ഇതിൽ വരുമാനം കിട്ടിയതോടെ ഒരു ദിവസത്തെ കച്ചവടം ഫ്രീയാക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. കിറ്റുകളിൽ തയ്യാറാക്കി വച്ചിരുന്ന മത്സ്യം നിമിഷ നേരം കൊണ്ടാണ് തീർന്നത്.