കുട്ടനാട്: തകഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ നൂറ്റിമൂന്നാം ജന്മദിനാഘോഷം നടന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ബെൻസൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം പി.ജെ.ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ മഞ്ജു വിജയകുമാർ, ജയകുമാർ, അഖിൽ മോഹൻ, ഷിജിൻ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.