മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ.കരുണാകരന്റെ 103ാം ജന്മവാർഷികം ആചരിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. നൈനാൻ.സി.കുറ്റിശേരിൽ, കെ.എൽ.മോഹൻലാൽ, എം.കെ.സുധീർ, ലളിത രവീന്ദ്രനാഥ്, കെ.പി.ശ്രീകുമാർ, അനീവർഗീസ്, രമേശ് ഉപ്പാൻസ്, അനിതാവിജയൻ, കണ്ടിയൂർ അജിത്ത്, പഞ്ചവടി വേണു, സജീവ് പ്രായിക്കര, കൃഷ്ണകുമാരി, മനസ് രാജപ്പൻ, ശാന്തി അജയൻ, ലതാ മുരുകൻ, എം.രമേശ്കുമാർ, കെ.കേശവൻ, പി.പി.ജോൺ, സക്കീർ ഹുസൈൻ, മാത്യു കണ്ടത്തിൽ, എൻ.മോഹൻദാസ്, ചിത്രാമ്മാൾ തുടങ്ങിയവർ പങ്കെടുത്തു.