മാവേലിക്കര: യൂത്ത് ഫ്രണ്ട് എം ജനറൽ ബോഡി യോഗം കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജെന്നിംഗ്സ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.സി ഡാനിയൽ അദ്ധ്യക്ഷനായി.ജില്ലാ സെക്രട്ടറി ബിനു.കെ അലക്സ്, പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ബൈജു കലാശാല, അഡ്വ.ജെ.അശോക് കുമാർ, നിയോജക മണ്ഡലം സെക്രട്ടറി ശിവജി അറ്റ്ലസ, അയ്യപ്പൻപിള്ള, വനിതാ കോൺഗ്രസ്എം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ റെയ്ച്ചൽ സജു, സുശീല.എസ്, വനിതാ കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് സ്റ്റെല്ലാ എബി, റാണി സ്റ്റാൻലി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി യദുലാൽ കണ്ണനാകുഴി (പ്രസിഡന്റ്), ഷമീർ താമരക്കുളം, അശോകൻ തഴക്കര, നവാബ്.എ മാവേലിക്കര, നിതിൻ തെക്കേക്കര, പ്രിയ പ്രസന്ന (വൈസ് പ്രസിഡന്റ്), ബൈജു താമരക്കുളം, അനിൽകുമാർ നൂറനാട്, റഫീഖ് താമരക്കുളം, ഷമീർ പനച്ചവിള (ജനറൽ സെക്രട്ടറി), ഷിജു ഫ്രാൻസിസ് (ട്രഷറാർ), അഡ്വ.സരുൺ.കെ ഇടിക്കുള, റെജിൻ മാത്യു തോമസ്, ആൻ സ്റ്റാൻലി (സംസ്ഥാന കമ്മിറ്റി അംഗങ്ങൾ), സ്നേഹ സുരേന്ദ്രൻ, ആഷിലി അന്ന സജു, ഷെഫീഖ് താമരക്കുളം, രാജീവ് നൂറനാട്, ജീവൻ രാജ് (ജില്ലാ കമ്മിറ്റി അംഗങ്ങൾ), എന്നിവരെ തി​രഞ്ഞെടുത്തു.