മാവേലിക്കര: തൊഴിലില്ലായ്മയും കടക്കെണിയും മൂലം ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ തിരുവനന്തപുരം സിറ്റി മേഖല പ്രസിഡന്റ് നിർമ്മൽ ചന്ദ്രൻ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ചും ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും അസോസിയേഷൻ മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് ആർ.ബിനു സിനിമാസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എസ്.ശ്രീകുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ബാബു മുഖ്യപ്രഭാഷണം നടത്തി. ബാബു പുലിമേൽ, അനീഷ്.ജി പണിക്കർ, സുദർശന കുറുപ്പ്, സാധു കുട്ടൻ, രതീഷ് ദേവി, കെ ഷിബു, സി ബി. ബിജു, രതീഷ് കുറത്തികാട് എന്നിവർ പങ്കെടുത്തു.