മാവേലിക്കര: തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ലൈസൻസുള്ള വ്യാപാരികൾക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടൗൺ വ്യാപാരി വ്യവസായി കോൺഗ്രസ് താലൂക്ക് ഓഫീസ് പടിക്കൽ നിൽപ്പ് സമരം നടത്തി. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് ചെയർമാനും വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ സജീവൻ പ്രായിക്കര ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രമേശ് ഉപ്പാൻസ് അദ്ധ്യക്ഷനായി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മനോജ് ഓലകെട്ടിയമ്പലം, മേഖലാ സെക്രട്ടറി ബിജു എബ്രഹാം, യൂണിറ്റ് പ്രസിഡന്റ് വിൽസൻ തുടങ്ങിയവർ സംസാരിച്ചു.