ചേർത്തല: മുനിസിപ്പൽ 30-ാം വാർഡിൽ പരത്തിപ്പറമ്പിൽ പരേതനായ പി.എക്‌സ്.ആന്റണിയുടെ ഭാര്യ ഏലമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: മേരിക്കുട്ടി (റിട്ട. ബി.എസ്.എൻ.എൽ എൻജിനിയർ), ഓമന (റിട്ട. അദ്ധ്യാപിക), ജോച്ചൻ, സണ്ണി (റവന്യു ഓഫീസർ, കിഫ്ബി), റീത്താമ്മ (സെക്രട്ടറിയേറ്റ്, തിരുവനന്തപുരം).മരുമക്കൾ: വർഗീസ് (റിട്ട. ഡിഫെൻസ് അക്കൗണ്ട്‌സ് ഓഡിറ്റർ), ജോജോ (അപ്പോളോ), ഡെയ്‌സി, സംജ്ഞ (അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ് എറണാകുളം), മാത്യു (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം).