muhammad
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാവുങ്കൽ യുണിറ്റ് നടത്തിയ ഉപവാസ സമരം ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കൊവിഡ് കാലത്ത് വ്യാപാരികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും അശാസ്ത്രീയമായ ടി.പി.ആർ. മാനദണ്ഡങ്ങൾ വ്യാപാരികൾക്ക് നേരെ മാത്രം പ്രയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ് ആവശ്യപ്പെട്ടു. ആലപ്പുഴ കാവുങ്കൽ യൂണിറ്റിന്റെ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . യൂണിറ്റ് പ്രസിഡന്റ് പി.ഡി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.എസ്. സതീശൻ, ട്രഷറർ അബ്ദുൾ ജബ്ബാർ , സെക്രട്ടറിമാരായ എം.ജെ. കാസിം, എം.കെ. കാർത്തികേയൻ, കമ്മറ്റി അംഗം നസറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.