ആലപ്പുഴ: കെ.എസ്.ഇ.ബി തസ്തികകൾ വെട്ടിനിരത്തുന്നതിനെതിരെയും, പ്രെമോഷൻ നൽകാതെ തൊഴിലാളികളെ വഞ്ചിക്കുന്നതിനെതിരെയും അനധികൃത കരാ‌‌ർ നിയമനം നടത്തുന്നതിനെതിരെയും കേരള പവർ

വർക്കേഴ്സ് കോൺഗ്രസ് ധർണ നടത്തി. ആലപ്പുഴ സർക്കിൾ ഓഫീസിന് മുന്നിൽ നടന്ന ധർണ ഐ.എൻ.ടി.യു.സി ജില്ലാ നേതാവ് കെ.എം.നൗഫൽ ഉദ്ഘാടനം ചെയ്തു. പവർ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം ജാഫർമോൻ, ആലപ്പുഴ ഡിവിഷൻ സെക്രട്ടറി സുഭാഷ് ബോസ്, ഡിവിഷൻ ഭാരവാഹികളായ നിഷാദ്, മഞ്ജു തുടങ്ങിയവർ സംസാരിച്ചു.