ആലപ്പുഴ: അധഃസ്ഥിതരുടെ അവകാശങ്ങൾക്കായി നിലകൊള്ളുകയും അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി നിരന്തരമായ പോരാടുകയും ചെയ്ത കരുത്തനായ നേതാവായിരുന്നു ഫാ.സ്റ്റാൻ സ്വാമിയെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു.ഗാന്ധിയൻ ദർശന വേദിയുടെ നേതൃയോഗത്തിൽ കൂടിയ അനുശോചന യോഗം ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.പ്രദീപ് കൂട്ടാല അനുശോചന പ്രമേയം അവതരിപ്പിച്ചു . അഡ്വ.ദിലീപ് ചെറിയനാട്, പ്രൊഫ.മിനി ജോസ്, ആന്റണി കരിപ്പാശേരി,ഇ.ഷാബ്ദ്ദീൻ, ജേക്കബ് എട്ടുപറയിൽ, ബിനു മദനനൻ,പി.റ്റി.രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.