കായംകുളം: സംസ്ഥാന സർക്കാരിന്റെ വ്യാപാരദ്രോഹ നടപടികൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം മുൻസിപ്പൽ ഓഫീസിന് മുൻപിൽ ഉപവാസ സമരം നടത്തി. യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ എം ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. എസ് കെ നസിർ, എം ജോസഫ് , എ എച്ച് എം ഹുസൈൻ , സജു മറിയം, നാഗൻ രാജാസ് എന്നിവർ സംസാരിച്ചു.