ആലപ്പുഴ : നഗരത്തിൽ ചർദ്ദിയും അതിസാരവും പടർന്നു പിടിച്ച സാഹചര്യത്തിൽ അന്വേഷണം നടത്തി അടിയന്തര നടപടികൾ സ്വീകരിക്കാൻ നഗരസഭയും ആരോഗ്യ വകുപ്പും തയ്യാറാവണമെന്ന് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു . ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ നടത്തപ്പെടുന്ന ഭക്ഷണ ചലഞ്ചുകൾ പൊതുസമൂഹത്തിന് ബാദ്ധ്യതയാകാത്തവണ്ണം ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുവാൻ ഭക്ഷ്യസുരക്ഷാ വകുപ്പും, ആരോഗ്യ വകുപ്പും ഉണർന്നു പ്രവർത്തിക്കണം. നഗരത്തിലെ കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടി മാലിന്യം കലരുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ നടപടിയുണ്ടാവണമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നാസർ പി. താജ്, സെക്രട്ടറി ജോർജ്ജ് ചെറിയാൻ, ട്രഷറർ എസ്.കെ നസീർ എന്നിവർ ആവശ്യപ്പെട്ടു.