ആലപ്പുഴ: നഗരസഭാ പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ ആലിശ്ശേരി, ചുടുകാട് പമ്പ് ഹൗസുകളുടെ പരിധിയിലെ 15 വാർഡുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ സിവിൽ സ്റ്റേഷൻ, സക്കറിയ ബസാർ, ലജനത്ത്, റയിൽവേ സ്റ്റേഷൻ, വലിയകുളം, വട്ടയാൽ, കുതിരപ്പന്തി, മുല്ലാത്തുവളപ്പ്, വലിയ മരം, സ്റ്റേഡിയം, ബീച്ച്, ഗുരുമന്ദിരം, വാടയ്ക്കൽ, ആലിശ്ശേരി, ഇരവുകാട് എന്നീ വാർഡുകളിലുള്ളവർ നാളെ രാവിലെ എട്ട് മുതൽ ഒൻപതിന് രാവിലെ ആറ് വരെ വാട്ടർ അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കരുത്.