ചാരുംമൂട് : കൊവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിലെ ക്രമക്കേട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി താമരക്കുളം കിഴക്ക്-പടിഞ്ഞാറ് മേഖല കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ താമരക്കുളം പി എച്ച് സി ഉപരോധിച്ചു. ഉപരോധസമരം ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അഡ്വ കെ കെ അനൂപ് ഉദ്ഘാടനം ചെയ്തു . ബിജെപി താമരക്കുളം പടിഞ്ഞാറ് ഏരിയ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ചത്തിയറ അദ്ധ്യക്ഷതവഹിച്ചു. ബി.ജെ.പി മാവേലിക്കര മണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ , മണ്ഡലം -
മേഖലാ ഭാരവാഹികളായ രാജമ്മ
ഭാസുരൻ , ബിനു ചാങ്കുരേത്ത് , പീയുഷ് ചാരുംമൂട് , രാധകൃഷ്ണൻ ഉണ്ണിത്താൻ,
പ്രഭകുമാർ മുകളയ്യത്ത്, അശോക് കുമാർ, വിഷ്ണു , ആനന്ദകുമാർ, സുരേഷ് കുമാർ , ദീപക് , പ്രസാദ് ചത്തിയറ, സതീഷ് , പ്രകാശ് ചാങ്ങലേത്ത്, സുനിത ഉണ്ണി , ശങ്കരൻ കുട്ടി തുടങ്ങിയവർ നേതൃത്വം നല്കി.