dyfi
ഡി.വൈ.എഫ്.ഐ. അക്ഷര നഗരി യൂണിറ്റിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാഗര ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾക്ക് കൊവിഡ് പ്രതിരോധ സാമഗ്രികളും മക്കൾക്കുള്ള പഠനോപകരണങ്ങളും പുന്നപ്ര എസ്.ഐ റഹിം വിതരണം ചെയ്യുന്നു

ആലപ്പുഴ : ഡി.വൈ.എഫ്.ഐ. അക്ഷര നഗരി യൂണിറ്റിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാഗര ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികൾക്ക് കൊവിഡ് പ്രതിരോധ സാമഗ്രികളും മക്കൾക്കുള്ള പഠനോപകരണങ്ങളും നൽകി. പുന്നപ്ര എസ്.ഐ റഹിം ഉദ്ഘാടനം ചെയ്തു . എസ്.ഐക്ക് ബ്രാഞ്ച് സെക്രട്ടറി ജോൺ ജോസഫ് സ്നേഹോപഹാരം കൈമാറി. സി.പി.എം.ബ്രാഞ്ച് സെക്രട്ടറി ജോൺ ജോസഫ്, എൽ.സി.അംഗം വി.എൽ.ജോഷി, ഡി.വൈ.എഫ്.ഐ. ഏരിയ കമ്മിറ്റി അംഗം വൃന്ദ ദാസ്, യൂണിറ്റ് സെക്രട്ടറി പ്രവീൺ, പ്രസിഡന്റ് ഷിബിൻ എന്നിവർ പങ്കെടുത്തു.