അമ്പലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റയുടെ ആഹ്വാനപ്രകാരം തോട്ടപ്പള്ളിയിൽ സംഘടിപ്പിച്ച കടയടപ്പ് സമരം പൂർണ്ണം. കൊവിഡ് മാനദണ്ഡം പാലിച്ചുള്ള ഉപവാസ സമരം ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആർ. കുശൻ അധ്യക്ഷത വഹിച്ചു. പി.പി.സുകേശൻ, എച്ച് .മുഹമ്മദ് കബീർ, ശശികുമാർ നടുവത്ര, മനേഷ്.എം. ജി, എം.എസ്.വേണുഗോപാൽ, എസ്. മദനൻ, ഹരിലാൽ കുന്നുതറ, സുരേഷ് സീഗേറ്റ്, മഞ്ചേഷ് പൂരം, അനന്തകൃഷ്ണൻ ചെട്ടിയാർ, പ്രശാന്തൻ സരക്കി, എൻ.രാംലാൽ എന്നിവർ സംസാരിച്ചു.