ചാരുംമൂട്: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധ ധർണ നടത്തി.
ടൗണിന്റെ നാലു ഭാഗം കേന്ദ്രീകരിച്ച് നടത്തിയ ധർണ ജില്ലാ സെക്രട്ടറി എം.എസ്.ഷറഫുദീൻ ഉദ്ഘാടനം ചെയ്തു.മാവേലിക്കര താലൂക്ക് കമ്മിറ്റി പ്രസിഡന്റ് എം.എസ്.സലാമത്ത് അദ്ധ്യക്ഷത വഹിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന കമ്മിറ്റിയംഗം ജി.മണിക്കുട്ടൻ, യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി പീയുഷ് ചാരുംമൂട് ,
യൂണിറ്റ് രക്ഷാധികാരി ദിവാകരൻ നായർ , ട്രഷറർ എബ്രഹാം പറമ്പിൽ, വൈസ് പ്രസിഡന്റ് മണിക്കുട്ടൻ
ഇഷോപ്പി, എം.ആർ.രാമചന്ദ്രൻ ,സിനി, വിഷ്ണു , ചന്ദ്രബാബു,സജീവ്, പ്രസാദ് ചിത്രാലയ, ഷിബു, സുധീർ ,
ജെബു തുടങ്ങിയവർ സംസാരിച്ചു.