ഹരിപ്പാട്: വായനപക്ഷാചരണത്തിന്റെ ഭാഗമായി അകംകുടി ശ്രീനാരായണ ഗ്രന്ഥശാല ആൻഡ് വായനശാല വൈക്കം മുഹമ്മദ് ബഷീർ, തിരുനെല്ലൂർ കരുണാകരൻ അനുസ്മരണം നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ.ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു.കൊവിഡ് പോരാളികളും ആരോഗ്യ പ്രവർത്തകരുമായ, തൃഷ,ഗീത, ചന്ദ്രലേഖ,എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. സാഹിത്യ മത്സരത്തിൽ പങ്കെടുത്തവർക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. പി.ഗോപാലൻ, ജി.സദാശിവൻ, വിശ്വകുമാർ, സുചിത്ര, സുഷമ,ചന്ദ്രലേഖ എന്നിവർ സംസാരിച്ചു.