ഹരിപ്പാട്: വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട ഗ്രേസ്മാർക്ക് ഇല്ലാതാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന്റെ നിലപാടുകൾക്കെതിരെ കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് വിഷ്ണു ആർ.ഹരിപ്പാട് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് എം.ശ്രീക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിയാസ് റഹീം മുഖ്യപ്രഭാഷണം നടത്തി. വിപിൻ ചേപ്പാട്, ഷാനിൽ സാജൻ, ബിനോയ് ഇസാക്ക്, ബിനുമുതുകുളം, നകുലൻ ഗീത, അരവിന്ദ് വലിയകുളങ്ങര, വിഷ്ണു മണ്ണാറശ്ശാല, അശ്വിൻ ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു.