മാവേലിക്കര: കോടതി ക്ലീൻ ചിറ്റ് നൽകിയ കെ.എം മാണിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് അവഹേളിച്ച ഇടതുമുന്നണിയിൽ ഇനിയും തുടരണോ അതോ ആത്മാഭിമാനത്തോടെ മുന്നണി വിടണോ എന്ന തീരുമാനം ജോസ്.കെ മാണി സ്വീകരിക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. അധികാരത്തിനപ്പുറത്ത് കേരള കോൺഗ്രസ് പ്രവർത്തകരുടെയും അണികളുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന തീരുമാനം ജോസ്.കെ മാണി എടുക്കുമോ എന്നാണ് കേരളത്തിലെ സമൂഹം ഉറ്റുനോക്കുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു.