മാവേലിക്കര : മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ് പൂർവ്വ വിദ്യാർഥിയായിരുന്ന മാത്യു ടി.ഐപ്പിന്റെ സ്മരണയ്ക്കായി മറ്റം തെക്ക് തേൻകിഴ മൂലയിൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്മാർട്ട് ഫോൺ, പൾസ്‌ ഓക്സിമീറ്റർ, ഫേസ് മാസ്ക് എന്നിവ വിതരണം ചെയ്തു. സമ്മേളനം എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ വലിയപള്ളി വികാരി ഫാ.ജേക്കബ് ജോൺ കല്ലട അധ്യക്ഷനായി. ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, ഫാ.മാത്യു വി.തോമസ്, ഫാ.ഗീവർഗീസ് പൊന്നോല, ജോൺ ഐപ്പ്, ടി.കെ.ജോർജ്, ബേബികുട്ടി പുത്തൻമഠം, നഗരസഭാ അംഗങ്ങളായ എച്ച്.മേഘനാഥ്‌ തമ്പി, പുഷ്പ സുരേഷ്, പഞ്ചായത്ത് അംഗം എസ്.ശ്രീകല, സ്കൂൾ മാനേജർ തോമസ്, സെക്രട്ടറി റെജി, പ്രിൻസിപ്പൽ സൂസൻ ഡാനിയേൽ, ഹെഡ്മിസ്ട്രസ് ഷീബ, സി.സുരേഷ് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കായി 15 സ്മാർട് ഫോൺ, കൊവിഡ് രോഗികൾക്കായി 25 പൾസ് ഓക്സിമീറ്റർ, 1000 ഫേസ് മാസ്ക് എന്നിവയാണ് വിതരണം ചെയ്തത്.