മാവേലിക്കര: ജില്ലാ ആശുപത്രിയിലെ ഏഴു നിലകളുള്ള സ്‌പെഷ്യൽ ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് പൈലിംഗ് ആരംഭിച്ചു. പൈലിംഗിന്റെ സ്വിച്ച് ഓൺ എം.എസ് അരുൺകുമാർ എം.എൽ.എ നിർവ്വഹിച്ചു. ഏഴുനില മന്ദിരത്തിന്റെ നിർമാണം രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാനാവുമെന്ന് എം.എൽ.എ പറഞ്ഞു. മാവേലിക്കര നഗരസഭാധ്യക്ഷൻ കെ.വി ശ്രീകുമാർ, നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ സജീവ് പ്രായിക്കര, മുൻ എം.എൽ.എ ആർ.രാജേഷ്, സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ.മധുസൂദനൻ, കെ.രഘുപ്രസാദ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ ജിതേഷ്, ഡോ.കോശി ഇടിക്കുള, കോൺട്രാക്ടർ പി.എസ് സനൽ, ജെ.എച്ച്.ഐ വിനോദ് എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ഫെബ്രുവരി 18 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം നടത്തിയത്.