മാവേലിക്കര: പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 10ന് മാവേലിക്കരയിൽ കുടുംബ സത്യഗ്രഹം നടത്തുമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അനിവർഗീസ് അറിയിച്ചു. രാവിലെ 10 മുതൽ 11 വരെ യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും ജനപ്രതിനിധികളും വീടുകൾക്ക് മുന്നിലാണ് കുടുംബ സത്യഗ്രഹം നടത്തുന്നത്.