മാവേലിക്കര: ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് ലയൺസ് മുൻ ഡിസ്‌ട്രിക്‌ട് ഗവർണർ ജോയി തോമസ് ഉദ്ഘാടനം ചെയ്തു. ലയൺസ്‌ ക്ലബ് പ്രസിഡന്റ് എം.എം.ജോസഫ് അധ്യക്ഷനായി. യോഗത്തിൽ സ്കൂൾ വിദ്യാർഥികളുടെ വിദ്യാഭ്യാസ സഹായ പദ്ധതി കേണൽ എൻ.എൻ.പി.നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജി ജോസഫ്, അഡ്മിനിസ്ട്രേറ്റർ ജോസഫ് ജോൺ, ട്രഷറർ എൻ.കെ.കുര്യൻ, ബോർഡ് അംഗങ്ങളായ ഡോ.ചിത്രരാജൻ, ഇറവങ്കര വിശ്വനാഥൻ, കെ.വി.മാത്യു, കെ.ആർ.പ്രസാദ്, ജോൺ ഐപ്പ്, ജോർജ് മാത്യു, ഫിലിപ്പ് കെ.വർഗീസ്, സോണി അലക്സ്, എസ്.ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.