മാവേലിക്കര: കെ.എസ്.ആർ.ടി.സി മാവേലിക്കര ഡിപ്പോയിൽ നിന്ന് 30 വർഷക്കാലം മികച്ച വരുമാനത്തോടെ സർവ്വീസ് നടത്തിയിരുന്ന ചെയിൻ സർവീസുകൾ പുനഃസ്ഥാപിക്കാൻ കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തും. കായംകുളം-ചങ്ങനാശ്ശേരി, ഹരിപ്പാട്-പത്തനംതിട്ട ചെയിൻ സർവീസുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒപ്പുശേഖരണം . ചങ്ങനാശ്ശേരി, തിരുവല്ല, കായംകുളം, മാവേലിക്കര എം.എൽ.എമാർക്കും കെ.എസ്.ആർ.റ്റി.സി സി.എം.ഡിക്കും നിവേദനം നൽകാനാണ് അസോസിയേഷന്റെ തീരുമാനം.