മാവേലിക്കര: പെട്രോൾ, ഡീസൽ, പാചക വാതക വിലവർദ്ധനവിനെതിരെ കേരള കോൺഗ്രസ് എം തെക്കേക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തടത്തിലാലിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സംസ്ഥാന നിർവ്വാഹക സമതി അംഗം കെ.രാധാകൃഷ്ണകുറുപ്പ് ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് മണ്ഡലം പ്രസിഡൻറ് ശ്രീനിവാസൻ, ഡാനിയേൽ, പി.രാജു, വി.ഹരികുമാർ, അജിത്ത് തെക്കേക്കര, എസ്.അയ്യപ്പൻ പിള്ള, ആനന്ദകുമാർ, അരുൺകുമാർ, ബിനു തുടങ്ങിയവർ നേതൃത്വം നൽകി.