ചേർത്തല: പ്രദേശത്തെ കഞ്ചാവ് വില്പനയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയ വീട്ടമ്മയ്ക്കെതിരെ ഭീഷണി. തണ്ണീർമുക്കം ഗ്രാമപഞ്ചാത്ത് മൂന്നാം വാർഡ് മധുക്കൽ വീട്ടിൽ പ്രദീപിന്റെ ഭാര്യ വി.കെ.വത്സലയാണ് ചേർത്തല പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയത്. പ്രദേശത്തെ കഞ്ചാവ് വില്പനയ്ക്കെതിരെ പരാതി നൽകിയതിനെ തുടർന്നാണ് ഭീഷണി. പെൺവാണിഭ കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഭീഷണിപ്പെടുത്തുന്നതെന്ന് വത്സല പറഞ്ഞു.