gs
എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജി.എസിനൊപ്പം പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടനാട് യൂണിയൻ ഭാരവാഹികളായ ചെയർമാൻ പി.വി.ബിനേഷ് പ്ലാത്താനത്ത്, വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എം.പി.പ്രമോദ്, അഡ്വ. എസ്.അജേഷ് കുമാർ, ടി.എസ്.പ്രദീപ്കുമാർ, കെ.കെ. പൊന്നപ്പൻ എന്നിവർ

കുട്ടനാട്: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജി.എസിനൊപ്പം പരിപാടിയിൽ കുട്ടനാട് യൂണിയൻ ഭാരവാഹികളും അണിചേർന്നു. യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് പ്ലാത്താനത്ത്, വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എം.പി.പ്രമോദ്, അഡ്വ. എസ്.അജേഷ് കുമാർ, ടി.എസ്.പ്രദീപ്കുമാർ, കെ.കെ. പൊന്നപ്പൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

എസ്.എൻ.ഡി.പി യോഗത്തിന്റെ സാന്ത്വന പദ്ധതിയായ ഗുരുകാരുണ്യം പദ്ധതി യൂണിയനിലെ എല്ലാ വീടുകളിലും എത്തിക്കാനും സ്ത്രീധന വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി തെരുവുനാടകം അവതരിപ്പിച്ച് ആശയ പ്രചാരണം നടത്താനും യോഗനാദത്തിന് വരിക്കാരെ കണ്ടെത്താൻ രണ്ട് കോ ഓർഡിനേറ്റർമാരെ നിയമിക്കാനും തീരുമാനമായി. ഈഴവ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയോഗിക്കണമെന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തിന് കുട്ടനാട് യൂണിയൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.