തുറവൂർ:തുറവൂർ മഹാക്ഷേത്രത്തിൽ നക്ഷത്രവനം പദ്ധതിക്ക് തുടക്കമായി. വനമഹോത്സവത്തിന്റെ ഭാഗമായി കേരള വനം സോഷ്യൽ ഫോറസ്ട്രി വകുപ്പും പ്രഹ്ലാദ തണൽ ടീമും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൊല്ലം ജില്ല ഫോറസ്റ്റ് കൺസർവേറ്റർ സിദ്ധിക്ക് ഐ.എഫ്.എസ്. വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്‌ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി കൺസർവേറ്റർ കെ.സജി, വനം വകുപ്പ് ഉദ്യോഗസ്ഥർ, പ്രഹ്ലാദ ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.