sheejakumari

ചാരുംമൂട്: കായംകുളം- പുനലൂർ റോഡിൽ നൂറനാട് ആശാൻ കലുങ്കിന് സമീപം ടോറസ് ലോറിക്കടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നൂറനാട് എരുമക്കുഴി പത്താംകുറ്റി ശ്രീവിലാസത്തിൽ, പ്രവാസിയായ സുരേന്ദ്രന്റെ ഭാര്യ ഷീജാകുമാരിയാണ് (38) മരിച്ചത്.

സ്ഥലത്തെ വളവിൽവച്ച് ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം. ആദിക്കാട്ടുകുളങ്ങര അക്ഷയ സെന്ററിലെ ജീവനക്കാരിയായ ഷീജാകുമാരി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. ലോഡുമായി

പിന്നാലെ വന്ന ടോറസ് ലോറി ഇടിച്ച് തെറിച്ചുവീണ ഷീജാകുമാരിയുടെ തലയിലൂടെ പിൻചക്രം കയറിയിറങ്ങി. ഹെൽമെറ്റ് ചിന്നിച്ചിതറി. തത്ക്ഷണം മരണം സംഭവിച്ചു. നൂറനാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഏഴു മണിയോടെയാണ് മൃതദേഹം ആംബുലൻസിൽ അടൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം മാറ്റാൻ താമസിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണമായി. അപകട വളവായ ഇവിടെ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. മകൻ: അമൃതേഷ്.