തുറവൂർ: കൊവിഡ് ബാധിച്ചു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തുറവുർ വളമംഗലം തെക്ക് കോങ്കേരിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ശാന്ത (83) ആണ് ഇന്നലെ രാവിലെ മരിച്ചത്.സംസ്കാരം നടത്തി. മക്കൾ: പ്രസന്ന, ബാബുക്കുട്ടൻ, സുമോദ്, ത്യാഗരാജൻ. മരുമക്കൾ: പ്രകാശൻ, മഹേശ്വരി, സീമ, ഷിജി.