s

ചേർത്തല: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ഹരിത സമൃദ്ധി പദ്ധതി, മാതൃകാ കൃഷിത്തോട്ടം സുഗന്ധവിള എന്നിവയുടെയും സ്ത്രീസൗഹൃദ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
മന്ത്റി പി.പ്രസാദ് ഹരിതസമൃദ്ധി പദ്ധതികളുടെയും സ്ത്രീ സൗഹൃദ കേന്ദ്രത്തിന്റേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മാതൃകാ കൃഷിത്തോട്ടം സുഗന്ധവിളകളുടെയും ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷനാവും. പഞ്ചായത്ത് പ്രസിഡന്റുമാരായ സുദർശന ഭായി,ജെയിംസ് ചിങ്കുതറ,ഗീതാ കാർത്തികേയൻ സിനിമോൾ സാംസൻ,മഞ്ജുള എന്നിവരും ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ്.ഷാജി, എൻ.എസ്. ശിവപ്രസാദ്, സജിമോൾ,ബ്ലോക്ക് സെക്രട്ടറി കെ.എം.തോമസ് എന്നിവരും പങ്കെടുക്കും.