തുറവൂർ: ദെലീമ ജോജോ എം.എൽ.എ.യുടെ വികസന ഓഫീസ് ദേശീയ പാതയോരത്ത് ആലയ്ക്കാപറമ്പിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി, ദെലീമ ജോജോ എം.എൽ.എ, സി.പി.എം.സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു, പി.കെ.സാബു, കെ.രാജപ്പൻ നായർ, എൻ.പി.ഷിബു, പി.കെ.ഹരിദാസ്, ജോമോൻ കോട്ടുപ്പള്ളി, ബി.അൻഷാദ്, ആർ.പത്മകുമാർ,കെ.എൻ.എ.കരീം, സെബാസ്റ്റ്യൻ കല്ലു തറ, കുര്യാക്കോസ്, ഫാ.സെൻ കല്ലുങ്കൽ എന്നിവർ സംസാരിച്ചു.