ആലപ്പുഴ: കിഫ്ബിയുടെ സഹായത്തോടെ ജില്ലയുടെ തീരമേഖലയിൽ പുലി മുട്ടുകൾ നിർമ്മിക്കാൻ 89 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയ മന്ത്രി റോഷി അഗസ്റ്റിനെ കേരളാ കോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ് വി. സി. ഫ്രാൻസീസ്, സംസ്ഥാന ഉന്നതാധികാരസമിതി അംഗം വി. ടി. ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജന്നിംഗ്‌സ് ജേക്കബ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പ്രദീപ് കൂട്ടാല എന്നിവർ അഭിനന്ദിച്ചു.