s

ആലപ്പുഴ: വാക്സിൻ സ്റ്റോക്ക് ഇല്ലാത്തതിനാൻ ജില്ലയിൽ നാളെ വരെ കൊവിഡ് വാക്സിനേഷൻ മുടങ്ങും. പുതിയ സ്റ്റോക്ക് വരാത്തതിനാൽ ഒൻപത് വരെ സ്ളോട്ട് രജിസ്ട്രേഷൻ നിർത്തി. 10മുതൽ ആരംഭിക്കും. പ്രതിദിനം 12,000നു മുകളിൽ ഡോസ് വാക്സിനാണ് ജില്ലയിൽ ആവശ്യം. സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മറ്റ് ജില്ലകളിൽ നിന്ന് എത്തിക്കാനും കഴിയാത്ത സ്ഥിതിയാണ്. കേന്ദ്രവിഹിതമായി വാക്സിൻ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഒൻപതിന് മുമ്പ് വാക്സിൻ എത്തിയില്ലെങ്കിൽ വാക്സിനേഷൻ നീളാനാണ് സാധ്യത. നിലവിൽ വാക്സിനേഷൻ സ്ലോട്ട് ലഭിച്ചവർക്ക് പുതുക്കിയ തീയതിയും സമയവും രജിസ്റ്റർ ചെയ്ത സമയത്തു നൽകിയ മൊബൈൽ നമ്പറിൽ എസ്.എം.എസായി ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.