ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ സമാപന ചടങ്ങ് പി.പി.ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ.രതികുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.വി.ദാസ് അനുസ്മരണം ജില്ല ലൈബ്രറി കൗൺസിൽ അലിയാർ.എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.കെ.സുലൈമാൻ,ലൈബ്രറി സെക്രട്ടറി കെ.വി.ഉത്തമൻ,ജോയിന്റ് സെക്രട്ടറി സി.കെ.സുകുമാരപ്പണിക്കർ എന്നിവർ സംസാരിച്ചു.