ആലപ്പുഴ: തുടർച്ചയായ പത്താം ദിവസവും നഗരത്തിലെ വിവിധയിടങ്ങളിൽ കുട്ടികൾ ഉൾപ്പെടെ39പേർക്ക് വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്തു. ഇവർ വനിതാ, ശിശു ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ചികിത്സ തേടി. സക്കറിയ ബസാർ, വലിയകുളം, വട്ടപ്പള്ളി, ആലിശേരി, ബീച്ച് എന്നീ വാർഡുകളിലാണ് രോഗബാധ. നഗരത്തിൽ വയറിളക്കവും ഛർദ്ദിയും ബാധിച്ചവരുടെ ആകെ എണ്ണം അഞ്ഞൂറിലധികമായി.


വെള്ളത്തിൽ കോളിഫോം

ബാക്ടീരിയ കണ്ടെത്തി

ആലപ്പുഴ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ചൊവ്വാഴ്ച ശേഖരിച്ച് ജില്ല പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്കു നൽകിയ വെള്ളത്തിൽ 180/100 മില്ലീലിറ്റർ എന്ന തോതിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. കുടിക്കാനുള്ള വെള്ളം അഞ്ചുമിനിട്ട് നന്നായി തിളപ്പിച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ. വാർഡുതല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആരോഗ്യ,ശുചിത്വസമിതി യോഗങ്ങൾ നടത്തി.