കൊവിഡ് ഇളവുകളും നിയന്ത്രണങ്ങളും 14 വരെ
ആലപ്പുഴ: ജില്ലയിൽ പ്രതിവാര കൊവിഡ് പരിശോധന നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് 14 വരെ ഇളവുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി കളക്ടർ എ.അലക്‌സാണ്ടർ ഉത്തരവിട്ടു. ടി.പി.ആർ അഞ്ചു ശതമാനത്തിൽ താഴെ വ്യാപനമുള്ള സ്ഥലങ്ങളെ എ വിഭാഗത്തിലും അഞ്ചു മുതൽ 10 ശതമാനം വരെ മിതവ്യാപനമുള്ള സ്ഥലങ്ങളെ ബി വിഭാഗത്തിലുമാണ് ഉൾക്കൊള്ളിട്ടുള്ളത്. 10നും 15നും ഇടയിൽ അതിവ്യാപനമുള്ള സ്ഥലങ്ങളെ സി വിഭാഗത്തിലും 15 ശതമാനത്തിനു മുകളിൽ അതിതീവ്ര വ്യാപനമുള്ള സ്ഥലങ്ങളെ ഡി വിഭാഗത്തിലുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. .
എ വിഭാഗം: ആല (2.46),മുട്ടാർ (3.21),പെരുമ്പളം (3.33), കരുവാറ്റ (3.63),അരൂർ (4.30), കാവാലം (4.54),പുളിങ്കുന്ന് (4.66), നെടുമുടി (4.69), രാമങ്കരി (4.70), തലവടി (4.72), വള്ളിക്കുന്നം (4.87)
ബി വിഭാഗം: നഗരസഭകൾ- ചെങ്ങന്നൂർ (7.82), കായംകുളം (9.46), മാവേലിക്കര (9.89)
പഞ്ചായത്തുകൾ- കോടംതുരുത്ത് (5.06), ചേപ്പാട് (5.41), വയലാർ (5.59), തകഴി (5.64), പത്തിയൂർ (5.96), തൃക്കുന്നപ്പുഴ (6.36), എടത്വാ (6.47), പാലമേൽ (6.55), പുലിയൂർ (6.91), ചെട്ടികുളങ്ങര (7.07), വീയപുരം (7.20), മാവേലിക്കര തെക്കേക്കര (7.42), പാണ്ടനാട് (7.43),ദേവികുളങ്ങര (7.75),തിരുവൻവണ്ടൂർ (7.77),കുത്തിയതോട് (7.83),മുളക്കുഴ (7.84),അമ്പലപ്പുഴ തെക്ക് (7.87),നൂറനാട് (7.98),ചെറുതന (8.11),കുമാരപുരം (8.22),വെളിയനാട് (8.52),ചെറിയനാട് (8.80)
പാണാവള്ളി (9.18),തൈക്കാട്ടുശേരി (9.33),ചേന്നംപള്ളിപ്പുറം (9.52),അമ്പലപ്പുഴ വടക്ക് (9.81),ആറാട്ടുപുഴ (9.95)
സി വിഭാഗം: നഗരസഭകൾ- ആലപ്പുഴ (10.72),ചേർത്തല (10.73),ഹരിപ്പാട് (10.99)
പഞ്ചായത്തുകൾ- തുറവൂർ (10.19),ബുധനൂർ (10.38),ഭരണിക്കാവ് (10.41),ചേർത്തല തെക്ക് (10.61),തണ്ണീർമുക്കം (10.63),ചമ്പക്കുളം (10.84),പുന്നപ്ര വടക്ക് (10.86),കൃഷ്ണപുരം (11.13),നീലംപേരൂർ (11.16),ആര്യാട് (11.28),മാവേലിക്കര താമരക്കുളം(11.34),അരൂക്കുറ്റി (11.73), മുഹമ്മ (11.82),മണ്ണഞ്ചേരി (11.96),മുതുകുളം (11.98),കാർത്തികപ്പള്ളി (12.15),കടക്കരപ്പള്ളി (12.30),പുന്നപ്ര തെക്ക് (12.36),ചിങ്ങോലി (12.57),പുറക്കാട് (13.23),വെൺമണി (13.62), എഴുപുന്ന (13.86),ചുനക്കര (13.97),കൈനകരി (14.11),മാരാരിക്കുളം തെക്ക് (14.19),കണ്ടല്ലൂർ (14.33),ചെന്നിത്തല തൃപ്പെരുംന്തുറ (14.41),കഞ്ഞിക്കുഴി (14.86)
ഡി വിഭാഗം: മാരാരിക്കുളം വടക്ക് (15.21),തഴക്കര (15.61),പള്ളിപ്പാട് (16.25),പട്ടണക്കാട് (18.48),മാന്നാർ (19.16)