അമ്പലപ്പുഴ: പന്തൽ, അലങ്കാരം, ശബ്ദവുംവെളിച്ചവും തുടങ്ങിയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കുക, ഉപകരണങ്ങളുടെ ഈടിന്മേൽ പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്‌സ് അസോയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴ കച്ചേരി മുക്കിനു സമീപം എച്ച് .സലാം എം. എൽ .എ നിർവ്വഹിച്ചു.സംസ്ഥാന സെക്രട്ടറി സലിം മുരിക്കുംമൂട് അദ്ധ്യക്ഷത വഹിച്ചു. ജാഫർ വണ്ടാനം, അബു, കാസിം ബ്രൈറ്റ്, അജീഷ് എന്നിവർ സംസാരിച്ചു.പി. സന്തോഷ് സ്വാഗതം പറഞ്ഞു.