jf
കാർത്തികപള്ളി യൂണിയൻ ഭാരവാഹികൾ ജി. എസ് ന് ഒപ്പം പരിപാടിയിൽ പങ്കെടുക്കുന്നു

ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയൻ ഭാരവാഹികൾ യോഗത്തിന്റെ ഓൺലൈൻ പ്രോഗ്രാം ആയ ജി.എസി​ന് ഒപ്പം എന്നപരിപാടിയിൽ പങ്കെടുത്ത് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യൂണിയന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. യോഗനാദത്തിന്റെ 650 വരിക്കാരെ പുതുതായി ചേർക്കുന്നതിന് തീരുമാനിച്ചു. ജില്ലാ നേതൃയോഗത്തിൽ ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷനായി. അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി പ്രേമാനന്ദൻ സ്വാഗതവും കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. കാർത്തികപ്പള്ളി യൂണിയനിൽ നിന്നും പ്രസിഡന്റ്‌ കെ. അശോകപണിക്കർ, സെക്രട്ടറി അഡ്വ. ആർ. രാജേഷ്ചന്ദ്രൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ടർമാരായ പ്രൊഫ.സി.എം.ലോഹിതൻ, ഡോ.ബി.സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു. കൊവിഡിന്റെ ഒന്നാം തരംഗത്തിൽപെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി കാർത്തികപ്പള്ളി യൂണിയൻ ധനസഹായമായും ചികിത്സസഹായമായും ഏട്ടുലക്ഷത്തി അമ്പതിമൂവായിരം രൂപ വിതരണം ചെയ്തു. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ സ്മാർട്ട്‌ ഫോണിന്റെ അഭാവം മൂലം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത ഒരു ശാഖയിലെ ഒന്നുവീതം വിദ്യാർത്ഥികൾക്കായി ഗുരുകാരുണ്യം പദ്ധതി പ്രകാരം സ്മാർട്ട്‌ ഫോൺ നൽകുന്നതിന് തീരുമാനിച്ചു. വിതരണ ഉദ്ഘാടനം 9ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ നിർവഹിക്കും. അന്നേദിവസം വനിതാസംഘം യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നിർധന വിദ്യാർത്ഥികൾക്ക് മൊബൈൽ ഡാറ്റാ ചാർജ് ചെയ്തു നൽകുന്നതിന്റെ ഉദ്ഘാടനം എസ്. എൻ ട്രസ്റ്റ്‌ ‌ ബോർഡ്‌ മെമ്പർ പ്രീതി നടേശൻ നിർവഹിക്കും.