ആലപ്പുഴ: ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുെടെ നിര്യാണത്തിൽ എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ അനുശോചിച്ചു. യോഗത്തിൽ ചെയർമാൻ ജെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു അഡ്വ.സുപ്രമോദം,വൈസ് ചെയർമാൻ എൻ. മോഹൻദാസ് ജോയിന്റ് കൺവീനർ എ.ജി.സുഭാഷ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വി.പി .സുജീന്ദ്രബാബു,യൂത്ത് മൂവ്മെന്റ് ചെയർമാൻ സനൽ കുമാർ ,സെക്രട്ടറി വികാസ് വി. ദേവൻ, വനിതാ സംഘം പ്രസിഡന്റ് സി. പി.ശാന്തമ്മ, സെക്രട്ടറി സിമ്മി ജിജി , വൈദിക യോഗം ചെയർമാൻ സുജിത്ത് തന്ത്രി, ബിജു ചമ്പക്കുളം തുടങ്ങിയവർ സംസാരിച്ചു.