hsb
എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ ഗുരു കാരുണ്യ പദ്ധതി പ്രകാരം മുതുകുളം തെക്ക് വെട്ടത്തുമുക്ക് 3188-)0 നമ്പർ ശാഖയിലെ ഭക്ഷ്യ കിറ്റ്, പഠനോപകരണ വിതരണ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി എൻ.അശോകൻ നിർവ്വഹിക്കുന്നു

ഹരിപ്പാട്: എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ ഗുരു കാരുണ്യ പദ്ധതി പ്രകാരം മുതുകുളം തെക്ക് വെട്ടത്തുമുക്ക് 3188-ാം നമ്പർ ശാഖയിലെ ഭക്ഷ്യ കിറ്റ്, പഠനോപകരണ വിതരണ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി എൻ.അശോകൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ്‌ അനിലേഷ് പി. ജെ, സെക്രട്ടറി ഷീല ദേവി, വൈസ് പ്രസിഡന്റ്‌ വിജയൻ, യൂണിയൻ കൗൺസിലർ ചെല്ലപ്പൻ, കമ്മിറ്റി അംഗങ്ങളായ ബേബി, ആനന്ദൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ്‌ അഡ്വ.ബിനു ബാബുക്കുട്ടൻ, എക്സിക്യുട്ടീവ് അംഗം ബിജിൻ ബിജു എന്നിവർ പങ്കെടുത്തു. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് 5 പേർക്കാണ് ചടങ്ങിൽ വിതരണം നടത്തിയത്. ആകെ 50 കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റ് നൽകുന്നത്. ബാക്കിയുള്ള കുടുംബങ്ങൾക്ക് വീടുകളിൽ എത്തി​ വിതരണം നടത്തും. ബുക്ക്‌ വിതരണം ഇന്നും ശനി, ഞായർ എന്നീ ദിവസങ്ങളിലും നടക്കും.