അമ്പലപ്പുഴ: എസ് .എൻ. ഡി .പി യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം നടപ്പാക്കിവരുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ കോമന 3715ാം നമ്പർ ശാഖാ യോഗം പഠനോപകരണങ്ങളും കൊവിഡ് പ്രതിരോധ സാമഗ്രികളും വിതരണം ചെയ്തു. യോഗം കുട്ടനാട് സൗത്ത് യൂണിയൻ വൈസ് ചെയർമാൻ എൻ. മോഹൻദാസ് വിതരണോദ്ഘാടനം നിർവഹിച്ചു.ഉണ്ണികൃഷ്ണൻ അനുഗ്രഹ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പി .വി. വിജയൻ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് ബാബുക്കുട്ടൻ,വനിതാ സംഘം പ്രസിഡന്റ് മണിയമ്മ രവീന്ദ്രൻ,ഗിരിജ ഗോപൻ,ജലജ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു .