s

ആലപ്പുഴ: ഇന്ന് മുതൽ 11 വരെ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് ജില്ല കളക്ടർ അറിയിച്ചു. കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 60 കി.മീ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് നടപടി. ഒമ്പതു മുതൽ 11 വരെ കന്യാകുമാരി- മാലിദ്വീപ് -തമിഴ്നാട്-ആന്ധ്രാ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ കാറ്റുവീശും. 11 വരെ തെക്ക് കിഴക്കൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ -മദ്ധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്.