hdb
കാർത്തികപ്പള്ളി താലൂക്കിലെ ലൈബ്രറികൾ നടത്തിവന്ന വായനാ പക്ഷാചരണത്തിന്റെ സമാപന സമ്മേളനത്തിൽ ടി. എസ് താഹ സംസാരിക്കുന്നു

ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിലെ ലൈബ്രറികൾ നടത്തിവന്ന വായനാ പക്ഷാചരണത്തിന്റെ താലൂക്ക് തല സമാപന സമ്മേളനം ഏവൂർ ദേശബന്ധു ലൈബ്രറിയിൽ നടന്നു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ അലിയാർ എം. മാക്കിയിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജി. സന്തോഷ്‌ കുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി ചെയർമാൻ ടി. എസ്. താഹ ഐ. വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി സി. എൻ. എൻ നമ്പി സ്വാഗതം പറഞ്ഞു. കെ. കെ.അനിൽ കുമാർ, കെ. വിജയകുമാർ, ആർ. വിജയകുമാർ, എൻ. രാമചന്ദ്രൻ നായർ, ടി. ശ്രീകുമാരി, പി. ഗോപാലൻ, ടി. അമ്പിളിക്കല, എം. കെ പ്രദീപ്‌, വി. കെ രാജ്മോഹൻ, ജി. ഷിമുരാജ്, ഇന്ദിരാമ്മ ടീച്ചർ, ഷീജ മോഹൻ എന്നിവർ സംസാരിച്ചു.