മുതുകുളം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി മുതുകുളം പാർവതി അമ്മ ഗ്രന്ഥശാലയിൽ ബഷീർ കഥകളെയും തിരുനല്ലൂർ കവിതകളെയും ആസ്പദമാക്കി നടത്തിയ ചർച്ചാ സമ്മേളനം ഗ്രന്ഥശാലാ സംഘം താലൂക്ക് നിർവ്വാഹക സമിതി അംഗം എൻ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാലാ സെക്രട്ടറി എസ്.സുജൻ അദ്ധ്യക്ഷത വഹിച്ചു. ആർ.രാജേഷ് ബഷീർ കഥകളെക്കുറിച്ചും ആർ.മുരളീധരൻ തിരുനല്ലൂർ കവിതകളെക്കുറിച്ചും സംസാരിച്ചു. ജി.രാജേഷ്, സാബു സാം, എസ്.സുജൻ എന്നിവർ കഥകൾ വായിച്ചവതരിപ്പിച്ചു. ലത എസ് ഗീതാഞ്ജലി പ്രീതി.എസ്, ആദിത്യൻ എന്നിവർ കവിതകൾ ആലപിച്ചു. ഉണ്ണി ആമച്ചാലിൽ സ്വാഗതവും വാസുദേവൻ നന്ദിയും പറഞ്ഞു