s

ആലപ്പുഴ: ഫിഷറീസ് വകുപ്പിനു കീഴിൽ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമെണിന്റെ(സാഫ്), നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിലേക്ക് ഫെസിലിറ്റേറ്റർമാരുടെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 19 ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.

അപേക്ഷകർ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുളള ബിരുദ യോഗ്യതയുളള വനിതകൾ ആയിരിക്കണം. ഒരു വർഷത്തേക്കാണ് നിയമനം. പ്രായ പരിധി 35 വയസ്. ഫെസിലിറ്റേറ്റർമാർക്ക് മാസം 10,000 രൂപ വേതനമായും പരമാവധി 2,000 രൂപ യാത്രാബത്തയായും ലഭിക്കും. അപേക്ഷ ഫോറം സാഫിന്റെ ജില്ലാ നോഡൽ ഓഫീസിൽ നിന്നും മത്സ്യഭവനുകളിൽ നിന്നും http://www.safkerala.org/ എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.