മാവേലിക്കര: കാരുണ്യ സ്പർശം പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ അദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ നിർവഹിച്ചു. ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് എം.എം.ജോസഫ് അദ്ധ്യക്ഷനായി. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ പ്രിൻസ് സ്കറിയ മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.കെ.മാമൻ, സജി ജോസഫ്, ജോസഫ് ജോൺ, സുനിൽ കൊമ്പശേരിൽ, കെ.ആർ.പ്രസാദ്, കെ.വി. മാത്യു, കെ.ഐ.ജോൺ എന്നിവർ സംസാരിച്ചു. മാവേലിക്കര നഗരസഭയിലെ 28 വാർഡുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 60 പേർക്ക് മാസംതോറും 500 രൂപ വീതം ഒരു വർഷം നൽകുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ആദ്യമാസ പെൻഷൻ തുക വീടുകളിലെത്തിച്ചുത്തുടങ്ങി.